തൂഫാൻ 2.0 പദ്ധതിയുടെ പറവൂർ മുനിസിപ്പൽ തല ഉദ്ഘാടനം തൂഫാൻ പതാക ഉയർത്തി പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി കുറുപ്പ് നിർവ്വഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജ രവീന്ദ്രൻ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ ദേവനന്ദൻ , എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ സി എ രാജീവ് , യു ഡി എഫ് പാർട്ടി ലീഡർ ബീന ശശിധരൻ , കൗൺസിലർമാരായ സുകുമാരി , ലിജി ലൈഗോഷ് , സൂര്യ , ഷെമിമോൾ , രാമചന്ദ്രൻ ശ്രീജിത്ത് കുട്ടൻ, ശ്രീകുമാർ ആശ ദേവദാസ് , കുട്ടപ്പൻ ,ഡെന്നി തോമസ് ,നുശ്രീയ ബാനു , എലിസബെത്ത് എന്നിവർ സന്നിഹിതരായി .
പരിപാടിയുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.